കയ്പമംഗലത്ത് പെട്രോള് പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള് കുറ്റക്കാരെന്ന് കോടതി
തൃശൂര്, കയ്പമംഗലത്ത് പെട്രോള് പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള് കുറ്റക്കാരെന്ന് വിധി. ഇരിങ്ങാലക്കുട അഡീഷണല് സെഷന്സ് കോടതിയാണ് പ്രതികള് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്നുപീടിക ഫ്യൂവല്സ് എന്ന പമ്പിന്റെ ഉടമ കോഴിപ്പറമ്പില് മനോഹരനാണ് കൊലചെയ്യപ്പെട്ടത്. കയ്പമംഗലം സ്വദേശികളായ അനസ്, അന്സാര്, സ്റ്റിയോ എന്നിവരാണ് പ്രതികള്. പ്രതികള്ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. 2019 ഒക്ടോബര് 15-ാം […]