ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ ഇന്ന് സമര്‍പ്പിച്ചു. രാവിലെ ഒമ്പതേ മുക്കാലോടെയായിരുന്നു ചടങ്ങ് നടന്നത്. ശ്രീവത്സം അതിഥിമന്ദിര വളപ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമര്‍പ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു. […]







