പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. […]




