പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ചു; ട്യൂഷന് ടീച്ചര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
പതിനാറു വയസുകാരനെ മദ്യം നല്കി പീഡിപ്പിച്ച ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മണ്ണൂത്തി പോലീസാണ് ട്യൂഷന് ടീച്ചറെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയതോടെ അധ്യാപകര്‍ നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. കൗണ്‍സലിംഗില്‍ ട്യൂഷന് ടീച്ചര്‍ മദ്യം നല്കി ഉപദ്രവിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. […]