താമരശ്ശേരിയിലെ ഫ്രഷ്കട്ട് സമരത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐ ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്നും കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എം മെഹബൂബ് പറഞ്ഞു. സംഭവം വളരെ കൃത്യമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രദേശത്തെ നാലോളം പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. […]







