കൽപറ്റയിലെ ആക്രമണം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും
കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിഷയത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് […]