താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ചുരത്തിലെ ഒമ്പതാം വളവിൽ മൂത്രമൊഴിക്കാൻ വേണ്ടിയിറങ്ങിയ യുവാവ് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു യുവാവ്.







