പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ തടയാനാകില്ലെന്ന് ഹൈക്കോടതി, നടന്റെ ഹര്‍ജി തള്ളി
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പീഡനക്കേസില്‍ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ യുവതി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണി മുകുന്ദന് ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന് മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും നടന് […]







