കെപിസിസി പുനസംഘടന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കെ സുധാകരന്. പുനഃസംഘടന ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും സുധാകരന് വ്യക്തമാക്കി. സുല്‍ത്താന്‍ബത്തേരിയിലെ ലീഡേഴ്സ് മീറ്റിലാണ് സുധാകരന്റെ പ്രതികരണം. പോഷകസംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താന്‍ അറിയുന്നില്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതീക്ഷിച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യമുണ്ട്. […]







