എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി. ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് ചോദിച്ച കോടതി ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമായിരുന്നോ എന്നും ആരാഞ്ഞു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ആദ്യം നല്കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് […]







