തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും ഭോപ്പാലിൽ കണ്ടെത്തി. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ പ്രീയാനന്ദ ദാസ് (4) എന്നിവരെ വീട്ടിൽ നിന്ന് കാണാതായത്. ഭർത്താവിന്റെ പരാതിയിൽ ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്. ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചിട്ടുണ്ട്. ഓൺലൈനിൽ മജിസ്ട്രേറ്റിനു […]







