ടൂറിസ്റ്റ് ബസ് നിന്നുകൊണ്ട് ഓടിക്കുകയും ഡ്രൈവിംഗിനിടയില്‍ നൃത്തം ചെയ്യുകയും ചെയ്യുന്ന ജോമോന്റെ വീഡിയോ പുറത്ത്. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ജോമോന് സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏതു ബസ് ഡ്രൈവ് ചെയ്തുകൊണ്ടാണ് നൃത്തമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ […]







