പാലപ്പിള്ളി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗം മരിച്ചു. വയനാട് സ്വദേശി ഉസൈന്‍ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. നാടിറങ്ങിയ കാട്ടാനകളെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാനകള്ക്കൊപ്പമെത്തിയ സംഘത്തിലെ അംഗമായിരുന്നു ഉസൈന്‍. ബുധനാഴ്ച രാത്രി ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാലപ്പിള്ളി […]







