ദത്തെടുക്കാന്‍ മൂന്നും നാലും വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ദത്തെടുക്കല്‍ പ്രക്രിയ കാര്യക്ഷമമാക്കണമെന്ന് സുപ്രീം കോടതി. ‘ദ ടെംപിള്‍ ഓഫ് ഹീലിംഗ്’ എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. രാജ്യത്ത് ലക്ഷോപലക്ഷം കുട്ടികളാണ് ദത്തിനായി കാത്തിരിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടി. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ കീഴില്‍ കുട്ടികളെ ദത്തെടുക്കാനായി നിരവധി […]







