ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി. ചെറുതോണി അണക്കെട്ട് പൂര്‍ണതോതില്‍ തുറന്നു. 3.30ഓടെ ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. മറ്റു മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി സംഭരണയിലെ […]







