സ്വപ്നയുടേത് രഹസ്യമൊഴിയല്ല കുറ്റസമ്മത മൊഴിയെന്ന് സർക്കാർ; പൊലീസിനെ ഉപയോഗിച്ച് സർമ്മദത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സ്വപ്ന
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചു. വിവാദവെളിപ്പെടുത്തലിനെത്തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് ചാർജുചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിലാണ് ഇരു വിഭാഗങ്ങളും വാദങ്ങൾ […]







