മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചെന്ന കേസിൽ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്തെന്ന് കാട്ടി ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയില്‍ ചര്‍ച്ചക്കെടുക്കാനാവില്ലെന്നും നോട്ടീസ് പരിഗണിക്കാൻ […]







