അമാവാസി ആയതിനാല്‍ ഇന്ന് പുഴയില്‍ വെള്ളം കുറയും; അര്‍ജുനെ തെരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയില്‍ തെരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നല്കിയ റിപ്പോർട്ട്. ഇതിനിടെ ദേശീയപാതയില്‍ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു. ഇന്ന് അമാവാസി നാളില്‍ […]







