പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീലില്‍ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. […]