ബഹുജൻ സമാജ് പാര്‍ട്ടി നേതാവ് മായാവതി തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതല ആകാശിനായിരിക്കും. ഈ രണ്ട് സംസ്ഥാനങ്ങളില്‍ ചുമതല മായാവതിക്ക് തന്നെ ആയിരിക്കും. ലഖ്നൗവിലെ ബി.എസ്.പിയുടെ സംസ്ഥാന ഓഫിസില്‍ ഞായറാഴ്ച മായാവതിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയുള്‍പ്പെടെ […]