പുനലൂര്‍-ചെങ്കോട്ട പാതയിലും വൈദ്യുത തീവണ്ടി; ആദ്യവണ്ടി പാലരുവി എക്സ്പ്രസ്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടികള്‍ക്ക് വഴിമാറി. ഞായറാഴ്ച പുലർച്ചെ തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുപോയ ‘പാലരുവി എക്സ്പ്രസ്’ പാതയിലെ ആദ്യ വൈദ്യുത യാത്രാവണ്ടിയായി. ഇതോടെ തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാത പൂർണമായും വൈദ്യുത വണ്ടികള്‍ക്ക് വഴിയൊരുക്കിക്കഴിഞ്ഞു. അതുവഴി 761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയും പൂർണമായും വൈദ്യുത പാതയായി. പുനലൂർ-ചെങ്കോട്ട സെക്ഷനില്‍ ഓടുന്ന നാല് […]







