തിരഞ്ഞെടുപ്പ് പ്രത്യേക പരിശോധന: എം.ഡി.എം.എയും വിദേശ മദ്യവും പിടികൂടി
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പൊലീസ്, എക്സൈസ് വകുപ്പുകള്‍ ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും പിടികൂടി. മലപ്പുറം മണ്ഡല പരിധിയില്‍ പെട്ട പെരിന്തല്‍മണ്ണയില്‍ നിന്ന് പൊലീസിന്റെ നേതൃത്വത്തില്‍ 3.25 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും 20 ഗ്രാം കഞ്ചാവും […]




