പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും നഷ്ടമായ രമേശ് ചെന്നിത്തല ഇക്കുറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് മാത്രമായി ഒതുങ്ങി. ശശി തരൂരിനെ ഉള്‍പ്പെടുത്തിയതും ചെന്നിത്തലയെ തഴഞ്ഞതും സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ കലാപങ്ങള്‍ക്ക് വഴിതുറക്കും. മൂപ്പിളമ തര്‍ക്കവും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവില്‍ തന്നെ പരിഗണിക്കുമെന്ന് ചെന്നിത്തല ഉറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും […]




