ഉംറക്ക് പോകാൻ അറബിയിൽനിന്ന് പണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്നേമുക്കാൽ പവൻ സ്വർണം തട്ടിയ വ്യക്തി പിടിയിൽ. അരീക്കോട് ഊർങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലിൽ അസൈനാരാണ് (66) അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശിയായ 50കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സാഹായിക്കുമെന്നും […]







