കേരളാ പൊലീസിലെ സീനിയര് സിപിഒ ഉമേഷ് വളളിക്കുന്നിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പിരിച്ചുവിടാനുളള താല്ക്കാലിക തീരുമാനം ആണിപ്പോൾ സ്ഥിരപ്പെടുത്തിയത്. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര് സിപിഒ ആയിരുന്നു ഉമേഷ്. സമൂഹമാധ്യമങ്ങള് വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക […]






