മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. മഹാരാഷ്ട്രയിലെ മഹദില്‍ 1937 ഡിസംബർ രണ്ടിനായിരുന്നു മനോഹർ ജോഷിയുടെ ജനനം. മുംബൈയിലെ വീരമാതാ ജീജാഭായി ടെക്നോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ (VJTI) നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ […]