ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ ആറാംപ്രതിയും നിയമ വിദ്യാര്‍ഥിയുമായ അമല്‍ ഗഫൂറിന് പരീക്ഷ എഴുതാന്‍ നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ ജാമ്യവും കോടതി റദ്ദാക്കി. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊതുമുതല്‍ […]