തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആശുപത്രിയില്‍. ഇന്ന് പുലര്‍ച്ചെ എരവള്ളിയിലെ ഫാം ഹൗസില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഹൈദരാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്ദ്രശേഖര്‍ റാവുവിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡോക്ടര്‍മാര്‍ ഉടൻ തീരുമാനമെടുക്കും എന്നാണ് സൂചന. തെലങ്കാന നിയമസഭയില്‍ ബിആര്‍എസ് അധികാരത്തില്‍ നിന്ന് […]