പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ കളിയാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ താല്പര്യത്തിന് അനുകൂലമായ സഖ്യമാണിതെന്ന് മമത ബാനര്‍ജി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കെന്നും ബി.ജെ.പി കലാപം പ്രോത്സാഹിപ്പിക്കുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ”ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. തീര്‍ച്ചയായും […]






