സമൂഹത്തില്‍ വര്‍ഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങണമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും ആഗ്രഹിക്കുന്നത്. എന്നാല്‍ സിപിഎം നേതൃത്വം വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. സിപിഎം തന്നെ ഒരേസമയം പൊലീസും കോടതിയുമായി പ്രവര്‍ത്തിക്കുകയാണ്. യഥാർത്ഥ പൊലീസ് പരിഹാസ്യരായി മാറിയെന്നും സതീശൻ ഡല്‍ഹിയില്‍ വ്യക്തമാക്കി. […]






