നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. നവംബർ 6 മുതൽ 12 വരെ നടന്ന പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. […]







