രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരായ പരിശോധനകൾ കർശനമാകും. ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്.സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച ആനുകൂല്യമാണ് അവസാനിക്കുന്നത്. 55,000ത്തിലധികം പേർ രാജ്യം […]