യു.എസിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി ദ്വീപിലെ അതിശക്തമായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ച റിസോര്‍ട്ട് നഗരമായ ലഹൈനയില്‍ മാത്രം 1,000ത്തിലേറെ കെട്ടിടങ്ങള്‍ അഗ്നിക്കിരയായിട്ടുണ്ട്. 100ലേറെ പേരെ കാണാനില്ല. 15,000ത്തിലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. പ്രതിവര്‍ഷം ശരാശരി 20 ലക്ഷം ടൂറിസ്റ്റുകളാണ് ലഹൈനയിലെത്തുന്നത്. ചൊവ്വാഴ്ചയാണ് മേഖലയില്‍ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. […]