അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപില്‍ കാട്ടുതീയില്‍ 36 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാട്ടുതീ ദ്വിപിനെ വിഴുങ്ങി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലഹൈന പൂര്‍ണമായും നശിച്ചു. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നശിച്ചു. ജീവരക്ഷാര്‍ഥം നിരവധിയാളുകള്‍ കടലില്‍ ചാടി. പൊള്ളലേറ്റവരെ വിമാനമാര്‍ഗം ഒവാഹു ദ്വീപിലേക്ക് മാറ്റുകയാണ്. ആയിരക്കണക്കിന് ദ്വീപ് നിവാസികൾ പുറത്തേക്ക് പലായനം ചെയ്തു. ബുധനാഴ്ചയാണ് ദ്വീപില്‍ […]