രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയ സംഘത്തെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരന്മാരെ ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ആണ് പിടികൂടിയത്. 1,000 പാക്കറ്റ് ഖാട്ട് മയക്കുമരുന്ന് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. നിയമനടപടികൾ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.