ഓസ്ട്രേലിയന്‍ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്ട്രേലിയക്കായി കളിച്ച സിംപ്സണ് ഓസ്ട്രേലിയൻ ടീമിന്റെ മുൻ ക്യാപ്റ്റനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്. ഓസ്ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്സണ് ടെസ്റ്റിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റൺസും 71 വിക്കറ്റുകളും നേടിയിട്ടുണ്ട്. […]







