ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. തന്റെ ഓഫീസിനെ രാഷ്ട്രീയ ഉപജാപകകേന്ദ്രമാക്കി മാറ്റുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ഇത് ഗൗരവമുള്ള വിഷയമാണെന്നും പിണറായി വിജയന് പറഞ്ഞു. നിഷ്പക്ഷനായിരിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസ് പിന്തുണയുള്ളയാളാണെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണറുടേത് അസാധാരണ നടപടിയാണ്. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം അറിയിക്കുന്നതിന് നിയതമായ രീതികളുണ്ട്. […]