ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ അഴിയെണ്ണും; തമിഴ്നാട്ടില്‍ പുതിയ നിയമ ഭേദഗതി
ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ലക്ഷ്യമിട്ട് തമിഴ്നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. തുറിച്ചുനോട്ടം, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ചൂളമടി, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ എന്നിവയെല്ലാം ശിക്ഷാര്‍ഹമാക്കിയിട്ടുണ്ട്. സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടാല്‍ കണ്ടക്ടര്‍ ഇറക്കി വിടുകയോ […]