കര്‍ണ്ണാടക മുഖ്യമന്ത്രിക്കസേര വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക പ്രതിപക്ഷനേതാവ് ബി കെ ഹരിപ്രസാദാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2500 കോടി രൂപ വരെ മുഖ്യമന്ത്രിക്കസേരയ്ക്ക് വിലയിട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഒരു ബിജെപി നേതാവാണ് ഈ തുകയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു. പേരെടുത്തു പറയാതെയാണ് ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ടെന്നാണ് ബിജെപി നേതാവ് പറഞ്ഞതെന്നും […]




