മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലേക്ക് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മുംബൈ പോലീസ് ബോറിവലിയില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. വിഷ്ണു ഭൗമിക് എന്ന 56 കാരനെയാണ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ആശുപത്രിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് നാലു തവണ […]




