കുതിപ്പിൽ സ്വർണം; പവന് 1.11 ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്നലെ പവന് 120 രൂപ കൂടിയതിന് പിന്നാലെ ഇന്നും വിലയിൽ വലിയ കുതിപ്പുണ്ടായി. ഇന്ന് പവന് 800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ സ്വർണവില തുടർച്ചയായി ഉയരുകയാണ്. പണിക്കൂലി, ജി.എസ്.ടി, ഹാൾമാർക്കിങ് നിരക്കുകൾ കൂടി ചേരുമ്പോൾ സാധാരണക്കാർക്ക് ഒരു പവൻ സ്വർണം വാങ്ങാൻ ഇപ്പോൾ 1.25 ലക്ഷം രൂപയോളം നൽകേണ്ടി വരും.
18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 11,475 രൂപയായും പവന് 91,800 രൂപയായും ഉയർന്നു. 14 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8,935 രൂപയായും പവന് 71,480 രൂപയുമായി മാറിയിട്ടുണ്ട്. കൂടാതെ 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കൂടി 5,765 രൂപയും പവന് 46,120 രൂപയുമായി. വെള്ളി വിലയിലും ചെറിയ വർധനവുണ്ടായിട്ടുണ്ട്; ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വില.













