പൊന്നമ്പലമേട്ടിലെ പൂജ വിവാദത്തില്‍ വിശദീകരണവുമായി നാരായണന് നമ്പൂതിരി രംഗത്ത്. പൂജ ചെയ്യാന്‍ പൊന്നമ്പലമേട്ടില്‍ പോയി. തൃശ്ശൂര്‍ സ്വദേശി ആണ് നാരായണന്‍നമ്പൂതിരി. പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പൂജ ചെയ്യാറുണ്ട്. അയ്യപ്പന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടില്‍ പൂജ ചെയ്യാന്‍ കഴിഞ്ഞത്. തെറ്റൊന്നും ചെയ്തിട്ടില്ല. അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാറാണ്. പൂജ ചെയ്തതിന്റെ പേരില്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.