യുക്രെയ്നുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അടുത്തവട്ട ചർച്ച ഹംഗറിയിൽ നടക്കുമെന്നാണ് അഭ്യൂഹങ്ങൾ. നേരത്തെ അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയുടെ തുടർച്ച ഹംഗറിയിൽ നടക്കുമെന്ന നിലയിലുള്ള പ്രതികരണങ്ങൾ ഹംഗേറിയൻ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാൽ പുടിൻ ഇവിടേയ്ക്ക് എത്തുന്നത് എങ്ങനെയെന്നാണ് ഇപ്പോളത്തെ ചർച്ചകൾ. […]







