റമദാനില് ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര് പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില് ഇസ്റാഈല് വംശഹത്യ നടത്തിയത്. വിശപ്പിന്റെ തളര്ച്ചയില് ഉറങ്ങിക്കിടക്കുന്ന പിഞ്ചുമക്കളുടെ ദേഹത്തേക്കാണ് അതിഭീകരമായ സ്ഫോടനങ്ങളോടെ മരണം വന്ന് പതിച്ചത്. ഈ വംശഹത്യയെ കുറിച്ച യുനിസെഫ് മേധാവി കാതറിന് റസ്സല് […]