കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.40 കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി നാൽപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം, കണ്ണൂർ പാനൂർ സ്വദേശിയും കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്.
ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസർക്കോട് സ്വദേശിയിൽ നിന്ന് 849 ഗ്രാം സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ പാനൂർ സ്വദേശിയിൽ പിടികൂടിയത് 1867 ഗ്രാം സ്വർണമാണ്. ശരീരത്തിൽ ഒളിപ്പിച്ച നിലയാണ് സ്വർണം. യാത്രക്കാരുടെ പേര് വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
Content highlights : gold smuggling at Kannur airport