ഇന്ത്യയിൽ നിരോധിച്ച പോൺ സൈറ്റുകൾ തിരഞ്ഞ്, ശ്വേതക്ക് എതിരെ പരാതി നൽകിയ മാന്യൻ: പ്രതികരിക്കാതെ വാ പൊത്തി നിൽക്കുന്ന നട്ടെല്ലില്ലാത്ത സിനിമാക്കാർ

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോളാണ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ വിചിത്രമായ ഒരു പരാതിയുമായി ഒരുത്തൻ വന്നിരിക്കുന്നത്.
ഇത് ഒരു ഗൂഢലക്ഷ്യത്തോടെ കൊടുത്ത പരാതിയാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പരാതി കൊടുത്തവന് പിന്നിൽ ‘അമ്മ എന്ന സംഘടനയിൽ ഉള്ള ചിലർ തന്നെയാകും ഉണ്ടാകുക.ഇയാൾ കൊടുത്ത പരാതി ശ്വേതാ മേനോൻ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്നാണ്. നിലവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസില്‍ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയല്‍ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.
പൊതുപ്രവര്ത്തൻ എന്ന് പറയപ്പെടുന്ന മാര്ട്ടിന് മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ശ്വേത മേനോന് അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന് കേസിനായി എടുത്ത് കാണിച്ചിരിക്കുന്നത്.
ശ്വേത മേനോന് അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്ട്ടിന് പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. . പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്റെ കേസ് എടുക്കുകയുമായിരുന്നു. ഈ പറയുന്ന സിനിമകൾ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം പ്രേക്ഷകര്‍ കണ്ടതാണ്.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ ഈ മാർട്ടിൻ പറയുന്നത് – ഞാൻ ശ്വേതാ മേനോൻ ഹോട്ടസ്റ്റ് വീഡിയോ എന്ന് യൂ ടൂബിൽ അടിച്ചപ്പോ കുറെ വീഡിയോസ് വന്നെന്നാണ്. താങ്കൾക്ക് ഹോട് വീഡിയോ തപ്പിനടക്കലാണോ ജോലി എന്ന് അവതാരകൻ ഹാഷ്മി ചോദിക്കുന്നു. ഹേ ഞാൻ അല്ല, പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ഇ വീഡിയോ സെർച്ച് ചെയ്യുന്നത് ഞാൻ കണ്ടു. അതാണ് പരാതി കൊടുത്തതെന്ന് പൊതുപ്രവർത്തകൻ മാർട്ടിൻ പറയുന്നു.
അപ്പോൾ ഹാഷ്മി ചോദിച്ചത് – താങ്കളുടെ പരാതിയിൽ ഒരുപാട് പോൺ സൈറ്റ് കളുടെ ലിങ്ക് ഉണ്ട്. അതൊക്കെ ഈ രാജ്യത്ത് നിരോധിച്ച സൈറ്റുകളാണ്. താങ്കൾക്ക് ഈ ലിങ്ക് എങ്ങനെ കിട്ടി? സ്ഥിരമായി പോൺ വീഡിയോ കാണുന്ന ആളാണല്ലേ എന്നാണ്.
അയ്യോ ഞാൻ കാണില്ല പക്ഷെ യൂ ടൂബിൽ സെർച്ച് ചെയ്ത കിട്ടും ഇതൊക്കെ എന്നാണ് ഈ മാർട്ടിൻ സാർ പറയുന്നത്.
പിന്നീട് ഇയാൾ പറയുന്നത് 1999 ൽ ശ്വേതാ കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ്. അടുത്ത കാലത്ത് കണ്ട പാഴ്ജന്മങ്ങളിൽ മുൻപതിയിൽ നിൽക്കുന്ന ഒരു ഐറ്റമാണ് ഈ പൊതുപ്രവർത്തകൻ മാർട്ടിൻ സാർ. കേസ് കൊടുത്ത് പോലീസിന്റെയും കോടതിയുടെയും സമയം കളയുന്ന ഇവനെയൊക്കെയാണ് ആദ്യം പിടിച്ച് അകത്തിടേണ്ടത്.
നമ്മൾ ഓർക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം , അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് വന്നിട്ടും ‘അമ്മ എന്ന ഊഡായിപ്പ് സംഘത്തിലെയോ, അല്ലാതെയോ ഉള്ള ഒരൊറ്റ സിനിമാക്കാരനും ശക്തമായി പ്രതികരിക്കുന്നില്ല എന്നതാണ്. പ്രതികരണത്തിന്റെ തമ്പുരാട്ടിമാരായ, ചെറുപ്പത്തിൽ മീൻ കഷ്ണം കിട്ടാത്തതിന്, പിന്നീട് പൊട്ടിത്തെറിച്ച, പുരോഗമന സിംഹിണികൾ അടക്കം എല്ലാവരും മൗനത്തിലാണ്. അതായത് ശ്വേതാ മേനോൻ ഒന്ന് നാറണമെങ്കിൽ നാറിക്കോട്ടെ, നമുക്ക് തല്ക്കാലം പ്രശ്നം ഒന്നും ഇല്ലല്ലോ എന്ന ചിന്തയാണ്.
കംപ്ലീറ്റ് ആക്ടറും സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് പറയുന്ന പ്രതികരണ രാജുമൊക്കെ പൂർണ്ണമായും നിശ്ശബ്ദരാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം ഉള്ള സെക്സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനില്‍ പറയുന്നത്. ഈ വ്യാജ ആരോപണത്തെ പോലും എതിർക്കാൻ നിങ്ങൾക്ക് ആകുന്നില്ല എന്നത് വളരെ ദുഖകരമാണ്. സോഷ്യല്‍ മീഡിയകളില്‍ ഉള്ള സാധാരണ മനുഷ്യര്‍ പോലും പ്രതികരിക്കുമ്പോൾ സിനിമ മേഖലയിൽ പൂർണ്ണ നിശബ്ദതയാണ്.
സിനിമാക്കാരനായ കേന്ദ്ര മന്ത്രിക്ക് പോലും ഒന്നും പറയാനില്ല.
എന്തായാലും കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. എഫ്ഐഐർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ശ്വേതാ മേനോൻ.