ഓണക്കാലം വരവായി; തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര 16-ന്
അത്താഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിലുള്ള അത്താഘോഷ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ചയാണ് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര. ഇതോടെയാണ് കേരളത്തിൽ ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുന്നത്
ഞായറാഴ്ച രാവിലെ 9-ന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ, 25 വരെ നീളുന്ന അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ദീപക് ജോയ് എം.എൽ.എ. അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എം.പി., അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും.












