മുൻമന്ത്രി ടി.യു. കുരുവിള അന്തരിച്ചു
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ ടി യു കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9.15ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ടി യു കുരുവിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 2006ലെ വി എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള.
1936 ഓഗസ്റ്റ് പതിമൂന്നിന് ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി കോതമംഗലത്തെ ഊഞ്ഞാപ്പാറയിലായിരുന്നു കുരുവിളയുടെ ജനനം. 1964 മുതല്‍ 1978 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2006ല്‍ കോതമംഗലത്തുനിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2007 സെപ്റ്റംബറില്‍ രാജകുമാരി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കുരുവിള രാജിവെച്ചു. 2008ല്‍ കുരുവിളയ്ക്കെതിരായ കേസില്‍ തെളിവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇദ്ദേഹം കോതമംഗലത്ത് നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.








