ഡോ വന്ദനയുടെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും
ജോലിക്കിടയില്‍ കൊലചെയ്യപ്പെട്ട ഡോ വന്ദനയുടെയും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ജെ എസ് രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്കാന് തീരുമാനം. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കുത്തേറ്റാണ് ഡോ വന്ദന ദാസ് മരിച്ചത്.
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ അണയ്ക്കാന്‍ ശ്രമിക്കവെ മതിലിടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് തീരുമാനം.
കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്. രാജേഷ്കുമാറിന്റെ ഭാര്യയ്ക്കും 10 ലക്ഷം രൂപ സഹായധനം നല്‍കും.