വാഴക്കുളത്ത് വീടുകയറി ആക്രമണം നടത്തിയ ഏഴംഗ സംഘം പിടിയില്‍
വാഴക്കുളം മാട്ടുപാറ ഭാഗത്ത് വീടുകയറി ആക്രമണം നത്തിയവര് അറസ്റ്റില്‍. വാഴക്കുളം മാട്ടുപാറ സ്വദേശികളായ പനയക്കുന്നേല്‍ വീട്ടില്‍ ഗോകുല്‍ ഷാജി (20), മണത്താംകുന്നേല് വീട്ടില്‍ ആകാശ് (19), അരഞ്ഞാണിയില്‍ വീട്ടില്‍ അലന് ജോണ്‍ (22), പുല്ലാട്ടുകുന്നേല്‍ വീട്ടില്‍ അനന്തു (23), പുല്ലാട്ടുകുടിയില് വീട്ടില്‍ റോണ്‍ ഷാജി (18), മടക്കത്താനം ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അജയ് ബിജു (22), അര്ജ്ജുന് ബിജു (20), എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം മാട്ടുപാറ ഭാഗത്തുളള മുണ്ട്യാപറമ്പില് മനുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മനുവിനേയും വീട്ടുകാരെയും ദേഹോപദ്രവം ഏല്പിക്കുകയായിരുന്നു. റൂറല്‍ എസ്.പി വിവേക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേത്യത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ടി.കെ.മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി തങ്കപ്പന്, സേതുകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, മിഥുന് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് മൂവാറ്റുപുഴ സബ്ബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു